കൂത്തുപറമ്പ് - വീഡിയോ ചാറ്റിംഗിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കേസ്. കോഴിക്കോട് സ്വദേശി റഈസ്, പ്രിന്‍സ് എന്നിവര്‍ക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് പോക്‌സോ വകുപ്പ് അനുസരിച്ച് കേസെടുത്തത്.
മൊബൈല്‍ ഫോണിലെ വീഡിയോ ചാറ്റിംഗിലൂടെയാണ് റഈസിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ കാറുമായി കൂത്തുപറമ്പില്‍ എത്തിയെന്നും കാറില്‍ കയറിയ തന്നെ കാറിനകത്തു വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. മറ്റൊരുദിവസം പ്രിന്‍സ് എന്നയാള്‍ ഫോണിലൂടെ പ്രലോഭിപ്പിക്കുകയും നഗ്‌നചിത്രം അയച്ചു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. കൂത്തുപറമ്പ് പോലീസ് അന്വേഷണം തുടങ്ങി.