ലഖ്‌നൗ-ഭര്‍ത്താവിനെയും കാമുകിയേയും തല്ലിച്ചതച്ച് ഭാര്യ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഉത്തരേന്ത്യയില്‍ വളരെ വിശേഷപ്പെട്ട ദിവസമാണ് കര്‍വാ ചൗത്. നവരാത്രി കഴിയുമ്പോള്‍ ഇതിനായി ഒരുക്കങ്ങള്‍ തുടങ്ങും. ഭര്‍ത്താവിന്റെ ഐശ്വര്യത്തിനും ദീര്‍ഘായുസ്സിനും ഭാര്യമാര്‍ കര്‍വാ ചൗത് ദിനത്തില്‍ ഉപവാസമെടുക്കും. ഇത്രയും വിശേഷപ്പെട്ട ദിനത്തിലാണ് യുവതി ഇരുവരെയും തല്ലിയത്. പുണ്യദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മാര്‍ക്കറ്റിലൂടെ നടക്കുകയായിരുന്നു യുവതിയും സുഹൃത്തുക്കളും. ഈ സമയം ഭര്‍ത്താവ് കാമുകിക്കൊപ്പം ഇവിടേക്ക് വരികയായിരുന്നു. ഇതു കണ്ടതോടെ യുവതിയുടെ കണ്‍ട്രോള്‍ പോയി. തുടര്‍ന്ന് യുവതിയും സുഹൃത്തുക്കളും ഭര്‍ത്താവിന്റെ കോളറിന് പിടിച്ച് അടിച്ചു. സിനിമയില്‍ മാത്രം കണ്ടു ശീലിച്ചത് നേരില്‍ കാണാനായതിന്റെ ഞെട്ടലിലായിരുന്നു മാര്‍്ക്കറ്റിലുള്ളവര്‍. അപ്രതീക്ഷിത അടി ചെറുക്കാന്‍ കാമുകി ഒരു ശ്രമം നടത്തുന്നതും വീഡിയോയിലുണ്ട്. തടയാനെത്തിയ കാമുകിക്കും അര്‍ഹതപ്പെട്ടത് കിട്ടി.
എന്താണ് സംഭവമെന്നറിയാതെ നാട്ടുകാര്‍ അമ്പരന്ന് നില്‍ക്കുന്നതും വീഡിയോയിലുണ്ട്. ഇവിടെയുള്ള ആരോ ആണ് വീഡിയോ പകര്‍ത്തിയത് ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. അങ്ങാടിയിലാകെ ബഹളമായപ്പോള്‍ ഒരു കടക്കാരന്‍ ഭര്‍ത്താവിനേയും അടിക്കാനെത്തിയവരേയും ഉപദേശിച്ചത് പുറത്ത് നല്ല ഗ്രൗണ്ടുണ്ടല്ലോ, അവിടെയെങ്ങാനും ചെന്ന് ഇഷ്ടം പോലെ അടിച്ചു കൂടെയെന്നാണ്. രംഗം വഷളാവുന്നുവെന്നറിഞ്ഞ് പോലീസ് സംഘമെത്തി. സറ്റേഷനിലേക്ക് കൊണ്ടു പോയെങ്കിലും കേസെടുക്കാനൊന്നും പോലീസ് മെനക്കെട്ടിട്ടില്ല. ഈ വക പരിപാടികളൊന്നും പൊതു സ്ഥലത്ത് വെച്ച് വേണ്ടെന്ന ഉപദേശവും താക്കീതും നല്‍കി വിട്ടയക്കുകയായിരുന്നു.