യു.എസില്‍ വെടിവെപ്പ്, അഞ്ചു പേര്‍ മരിച്ചു

ഷിക്കാഗോ- യുഎസിലെ നോര്‍ത്ത് കാരളൈനയിലുണ്ടായ വെടിവെപ്പില്‍ പോലീസുകാരനുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.ഗ്രീന്‍വേയിലെ ന്യൂസ് നദിക്കു സമീപമാണ് വെടിവെ്പ്പുണ്ടായത്. പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ ആളുകളോട് വീട്ടില്‍ തുടരാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

Latest News