Sorry, you need to enable JavaScript to visit this website.

ചെന്നൈയില്‍ ശല്യക്കാരനായ പൂവാലന്‍ പ്രതികരിച്ച  വിദ്യാര്‍ഥിനിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു 

ചെന്നൈ- വിദ്യാര്‍ത്ഥിനിയെ ട്രെയിനു മുന്നില്‍ തള്ളിയിട്ട് കൊന്നു. 20 വയസുകാരിയായ കോളജ് വിദ്യാര്‍ത്ഥിനി സത്യ ആണ് മരിച്ചത്. ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സത്യ. സതീഷ് എന്നയാളാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 ചെന്നൈയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഏതാനും നാളുകളായി സതീഷ്, സത്യയെ പിന്നാലെ നടന്ന് ശല്യപ്പെടുത്താറുണ്ടായിരുന്നു. സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്നാണ് സഞ്ചരിച്ചുകൊണ്ടിരുന്ന ട്രെയിനു മുന്നിലേക്ക് സത്യയെ സതീഷ് തള്ളിയിട്ടത്. തല കഷണങ്ങളായി ചിതറിയ നിലയിലാണ് സത്യയുടെ മൃതദേഹം ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്. സത്യയുടെ മാതാവ് പോലീസ് ഉദ്യോഗസ്ഥയാണ്. 
 

Latest News