ആറന്മുള- നരബലി വേറെയും നടന്നിരിക്കാമെന്ന് സംശയം, അഞ്ച് വര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലയില്‍ കാണാതായത് 12 വനിതകളെ.
ഈ സാഹചര്യത്തില്‍ 2017 മുതലുള്ള പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകള്‍ വീണ്ടും അന്വേഷിക്കാന്‍ ധാരണ. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 12 സ്ത്രീകളെ പത്തനംതിട്ട ജില്ലയില്‍ നിന്ന് കാണാതായിട്ടുണ്ടെന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്. ഈ തിരോധാന കേസുകളില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം. ആറന്മുള പോലീസ് സ്റ്റേഷനില്‍ മാത്രം മൂന്ന് സ്ത്രീകളുടെ തിരോധാന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇലന്തൂര്‍ നരബലി കേസിന്റെ പശ്ചാത്തലത്തിലാണ് തിരോധാന കേസുകളില്‍ പുനരന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്. കാണാതായ സ്ത്രീകള്‍ നരബലിക്ക് ഇരയായിട്ടുണ്ടോ എന്നാണ് പോലീസിന്റെ സംശയം.