ന്യൂദല്‍ഹി- സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നിയമഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി സംസ്ഥാനാന്തര സഹകരണ സംഘ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സഹകരണ സംഘ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ സ്വതന്ത്ര സംവിധാനം ഏര്‍പ്പെടുത്തണം. പരാതി പരിഹാരത്തിന് സഹകരണ ഓംബുഡ്‌സ്മാന്‍ രൂപീകരിക്കും. സുതാര്യത ഉറപ്പാക്കാന്‍ സഹകരണ ഇന്‍ഫമേഷന്‍ ഓഫീസറെയും നിയോഗിക്കും.
ഭേദഗതി നിയമം ആകുന്നതോടെ സഹകരണ ബോര്‍ഡുകളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം ലഭിക്കും. ബോര്‍ഡുകളില്‍ സ്ത്രീകള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തുകയും ചെയ്യും. സംസ്ഥാനാന്തര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹകാരികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ക്രമക്കേടുകള്‍ തടയാനും ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. സഹകരണ സംഘങ്ങളിലെ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ സ്വതന്ത്ര സംവിധാനം വരും. പരാതി പരിഹാരത്തിന് സഹകരണ ഓംബുഡ്‌സ്മാന്‍. സുതാര്യത ഉറപ്പാക്കാന്‍ സഹകരണ ഇന്‍ഫമേഷന്‍ ഓഫീസര്‍. സഹകരണ ബോര്‍ഡുകളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടാകും. സഹകരണ ബോര്‍ഡുകളില്‍ സ്ത്രീകള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും സംവരണം നിര്‍ബന്ധമാക്കും എന്നിവയാണ് ബില്ലിലെ വ്യവസ്ഥകള്‍.സഹകരണ സംഘങ്ങ