മുംബൈ- ബി.ജെ.പി നേതാവിന്റെ ഭാര്യക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കേസെടുത്ത ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ദേവന്‍
ഭാരതിക്ക് മുംബൈ പോലീസിലെ ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കി
െ്രെകംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദേവന്‍ ഭാരതി, 2017 ല്‍ മല്‍വാനി പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജായിരുന്ന ദീപക് പടഗാരെ, ബി.ജെ.പിയുടെ മൗലാനാ ആസാദ് മൈനോറിറ്റി വികാസ് മഞ്ചല്‍ വൈസ് പ്രസിഡണ്ട് ഹൈദര്‍ അസമിന്റെ ഭാര്യ രേഷ്മ ഖാന്‍ എന്നിവര്‍ക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി.
2017ല്‍ രേഷ്മ ഖാന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയപ്പോള്‍ ബംഗ്ലാദേശുകാരിയാണെന്ന സംശയത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഓഫീസര്‍ ദീപക് കുരുല്‍ക്കര്‍ കേസെടുക്കാന്‍ മല്‍വാനി പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ബി.ജെ.പി നേതാവിന്റെ ഭാര്യയായതിനാല്‍ രേഷ്മ ഖാനെതിരെ കേസെടുക്കരുതെന്ന് ദേവന്‍ ഭാരതി ആവശ്യപ്പെട്ടുവെന്നായിരുന്നു എഫ്.ഐ.ആറിലെ ആരോപണം.
രേഷ്മ ഖാന്‍ ഇന്ത്യക്കാരിയാണെന്നും വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് അബദ്ധത്തില്‍ സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി കേസ് ദുര്‍ബലമാക്കിയിരുന്നു.