കോട്ടക്കൽ- മലപ്പുറം ജില്ലയിലെ കോട്ടക്കലിലും പരിസരങ്ങളിലും ഇന്ന്(ചൊവ്വ)രാത്രി അനുഭവപ്പെട്ടത് അസാധാരണ മുഴക്കം. രാത്രി പത്തരയോടെയാണ് പാലത്തറി, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, നായാടിപ്പാറ, ആട്ടീരി, പറപ്പൂർ എന്നീ സ്ഥലങ്ങളിൽ വൻമുഴക്കം അനുഭവപ്പെട്ടത്. ആദ്യ മുഴക്കത്തിന് ശേഷം കുറച്ചു സമയം കഴിഞ്ഞപ്പോൾ വീണ്ടും സമാന ശബ്ദമുണ്ടായി.
മലപ്പുറം ജില്ലയില്‍ നേരിയ ഭൂചലനം
ചില വീടുകൾക്ക് കുലുക്കവും അനുഭവപ്പെട്ടു. ദേശീയ പാതി നിർമ്മാണത്തോടനുബന്ധിച്ചുള്ള ശബ്ദമാണോ എന്ന സംശയവും തുടക്കത്തിൽ ഉയർന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇതേവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.