മോസ്‌കോ- ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയ സമൂഹമാധ്യങ്ങളുടെ മാതൃകമ്പനിയായ മെറ്റയെ 'ഭീകര സംഘടനയായി' പ്രഖ്യാപിച്ച് റഷ്യ. രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയാണ് മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയില്‍പ്പെടുത്തിയത്. മാര്‍ച്ചില്‍, ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും റഷ്യ നിരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഒരു മാസത്തിനുശേഷം ഏപ്രിലില്‍ മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ റഷ്യയില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കുകയും ചെയ്തു. റഷ്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മെറ്റയുടെ ഹരജി മോസ്‌കോ കോടതി തള്ളി. റഷ്യന്‍ മാധ്യമങ്ങള്‍ക്കും വിവരസ്രോതസ്സുകള്‍ക്കും എതിരെ ഫെയ്‌സ്ബുക് സ്വീകരിച്ച നടപടികളെത്തുടര്‍ന്നാണ് റഷ്യന്‍ കമ്യൂണിക്കേഷന്‍ ഏജന്‍സി നിരോധം ഏര്‍പ്പെടുത്തിയത്.