കറാച്ചി- പ്രളയ ദുരന്ത ബാധിതരെ കാണാൻ മലാല യൂസഫ് സായി വർഷങ്ങളുടെ ഇടവേളയിൽ പാക്കിസ്ഥാനിലെത്തി. താലിബാന്റെ വധശ്രമം നടന്ന് 10 വർഷങ്ങൾക്ക് ശേഷമാണ് മലാല യൂസഫ്‌സായി പാക്കിസ്ഥാനിലെത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയ ദുരന്തം നേരിടുകയാണ് പാക്കിസ്ഥാൻ. എല്ലവരേയും ആശ്വസിപ്പിക്കാനാണ് മലാല സ്വന്തം ജന്മരാജ്യത്തേക്ക് തിരിച്ചെത്തിയത്. പത്ത് വർഷങ്ങൾക്ക് മുമ്പ് താലിബാൻ തീവ്രവാദികൾ മലാലയ്ക്ക് നേരെ നിറയൊഴിക്കുമ്പോൾ അവൾക്ക് 15 വയസായിരുന്നു പ്രായം.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിന്റെ പേരിലാണ് താലിബാൻ മലാലയെ വെടിവച്ചത്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് എതിരാണ് താലിബാൻ. വെടിവെപ്പിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മാലലയെ വിദഗ്ദ ചികിത്സയ്ക്കായി ബ്രിട്ടനിലേക്ക് മാറ്റിയിരുന്നു. തുടർ ശസ്ത്രക്രിയകൾക്കും നീണ്ട ചികിത്സയ്ക്കും ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ മലാല, ആഗോള വിദ്യാഭ്യാസ വക്താവും പിന്നാലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി.ആക്രമണം നടന്നതിന്റെ പത്താം ം വാർഷികത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് മലാല കറാച്ചിയിലെത്തിയത്. പ്രളയ ദുരിതത്തിൽ പാകിസ്ഥാന് ഏതാണ്ട് 40 മില്യൺ ഡോളറിൻറെ നഷ്ടം നേരിട്ടതായാണ് ലോക ബാങ്ക് കണക്കാക്കിയത്.