Sorry, you need to enable JavaScript to visit this website.

പിന്‍ഗാമിയായി ഡി.വൈ. ചന്ദ്രചൂഡിനെ ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് യു.യു.ലളിത്

ന്യൂദല്‍ഹി- സുപ്രീം കോടതിയിലെ അടുത്ത ചീഫ് ജസ്റ്റിസായി ഏറ്റവും മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പേര് ചീഫ് ജസ്റ്റിസ് യു.യു ലളിത് ശുപാര്‍ശ ചെയ്തു. ശുപാര്‍ശയുടെ പകര്‍പ്പ് ജസ്റ്റിസ് ചന്ദ്രചൂഡിന് ചീഫ് ജസ്റ്റിസ് കൈമാറി.
പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ നേരത്തെ കേന്ദ്ര നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചിരുന്നു.
നവംബര്‍ എട്ടിനാണ് യു.യു ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നത്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ നിര്‍ദേശിക്കുന്നത് കീഴ്‌വഴക്കമാണ്. സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയെയാണ് പുതിയ ചീഫ് ജസ്റ്റിസ് ആയി നിര്‍ദേശിക്കാറുള്ളത്.
ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സുപ്രീം കോടതിയിലെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനാവും. 2024 നവംബര്‍ പത്തു വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.

 

Latest News