കൊല്ലപ്പെട്ടവരില്‍ എട്ടു മാധ്യമപ്രവര്‍ത്തകരും
കാബൂള്‍- അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ ഇരട്ട ചാവേര്‍ ബോംബാക്രമണത്തില്‍ എട്ടു മാധ്യമപ്രവര്‍ത്തകരും നാലു പോലീസുകാരും ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി ഫോട്ടോഗ്രാഫറും പ്രാദേശിക ചാനല്‍ കാമറാമാനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഇരട്ട ആക്രമണത്തില്‍ 45ഓളം പേര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള ഒരു വെബ്‌സൈറ്റിലാണ് തങ്ങളുടെ ആളുകള്‍ അഫ്ഗാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് ആക്രമണം നടത്തിതായി ഇവര്‍ അവകാശപ്പെട്ടത്.
അഫ്ഗാന്‍ ഇന്റലിജന്‍സ് സര്‍വീസസിന്റെ ആസ്ഥാനത്തിനു പുറമെ നാറ്റോയുടെ ആസ്ഥാനവും വിവിധ രാജ്യങ്ങളുടെ എംബസികളും സ്ഥിതിചെയ്യുന്ന ഷാശ് ദരക് പ്രദേശത്താണ് സ്‌ഫോടനം ഉണ്ടായത്. ആദ്യം മോട്ടോര്‍ ബൈക്കിലെത്തിയ ഭീകരനാണ് സ്‌ഫോടനം നടത്തിയത്. ഈ സ്‌ഫോടനത്തെ തുടര്‍ന്ന് ചിതറിയോടുന്ന ആളുകളേയും രക്ഷാപ്രവര്‍കരേയും ലക്ഷ്യമിട്ടാണ് രണ്ടാം സ്‌ഫോടനം നടന്നത്. സ്‌ഫോടന സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരുടേയും രക്ഷാപ്രവര്‍ത്തകരൂടേയും ഇടയിലൂടെ നടന്നു വന്ന ഭീകരനാണ് രണ്ടാം സ്‌ഫോടനം നടത്തിയത്. മാധ്യപ്രവര്‍ത്തകരെ ലക്ഷ്യമിട്ടായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു.