ബാങ്കുകളുടെ പ്രതിസന്ധിയക്കുറിച്ച പഠനത്തിന് സാമ്പത്തിക നൊബേല്‍

സ്‌റ്റോക്‌ഹോം- സാമ്പത്തിക ശാസ്ത്രത്തിലെ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം സ്വീഡീഷ് അക്കാദമി പ്രഖ്യാപിച്ചു. ബെന്‍ എസ.ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യൂ. ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡിബ്‌വിഗ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണ് പുരസ്‌കാരം.

സമ്പദ്ഘടനയില്‍, പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധി കാലത്ത് ബാങ്കുകളുടെ പങ്കും അവ എങ്ങനെയാണ് സാമ്പത്തിക വിപണികളെ നിയന്ത്രിക്കുന്നതെന്നും അറിയാന്‍ ഇവരുടെ പഠനം സഹായിച്ചുവെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.

ബാങ്കുകള്‍ എങ്ങനെയാണ് തകര്‍ച്ച നേരിടുന്നതെന്നു ഡഗ്ലസ് ഡയമണ്ടിന്റേയും ഫിലിപ്പ് ഡിബ്‌വിഗിന്റെയും പഠനങ്ങള്‍ തെളിയിക്കുന്നു. അവയ്ക്കുള്ള പരിഹാരവും അവര്‍ നിര്‍ദേശിക്കുന്നുണ്ട്. ബാങ്ക നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയാല്‍ അത് നിക്ഷേപകര്‍ക്ക് കൂടുതല്‍ വിശ്വാസമുണ്ടാക്കുമെന്നും ബാങ്ക് തകര്‍ന്നുവെന്ന കിംവദന്തികള്‍ പരന്നാലുടന്‍ പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ തിരക്കുകൂട്ടില്ലെന്നും ഇരുവരും പറയുന്നു.

 

Latest News