Sorry, you need to enable JavaScript to visit this website.

കതുവ എം.എൽ.എയ്ക്ക് ബി.ജെ.പിയുടെ സമ്മാനം; ക്യാബിനെറ്റ് റാങ്കോടെ മന്ത്രിയാകും

രാജീവ് ജസ്രോട്ടിയ

ജമ്മു- ദേശീയ തലത്തിൽ ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ കതുവയിലെ പീഡനക്കൊലക്കേസിന്റെ പശ്ചാത്തലത്തിൽ ജമ്മു കശമീരിൽ നടക്കുന്ന മന്ത്രിസഭാ അഴിച്ചുപണിയിൽ കുതവയിലെ ബി.ജെ.പി എം.എൽ.എ രാജീവ് ജസ്രോട്ടിയയ്ക്ക് ലോട്ടറി. മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി അടക്കം ഒൻപത് പാർട്ടി മന്ത്രിമാരേയും രാജിവയ്പ്പിച്ച ബിജെപി കൂടുതൽ പുതുമുഖങ്ങളെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത്. ഇവരിൽ ഒരാളായാണ്  കൂട്ടബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പ്രതികളെ പിന്തുണച്ച
കതുവ എംഎൽഎയെ പരിഗണിക്കുന്നത്. 

കതുവ കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതോടെ ക്രൂര പീഡനക്കൊല വീണ്ടും ചർച്ചയായ അവസരത്തിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങിയിരുന്നു ഇദ്ദേഹം. പ്രതികരണമാരാഞ്ഞ് മാധ്യമങ്ങൾ ഇദ്ദേഹത്തെ സമീപിക്കാൻ ശ്രമിച്ചെങ്കിലും രണ്ടു ദിവസം ഇദ്ദേഹം എവിടെയാണെന്നു പോലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ജമ്മുവിൽ ബിജെപിയുടെ താൽപര്യം സംരക്ഷിക്കുന്നതിൽ പാർട്ടി പരാജയപ്പെടുന്നുവെന്ന ആർഎസ്എസിന്റെ വിലയിരുത്തലിനെ തുടർന്നാണ് മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരിൽ വലിയ മാറ്റത്തിന് പാർട്ടി ഒരുങ്ങിയത്. ജമ്മു മേഖലയിൽ ബിജെപിക്ക് 25 എംഎൽഎമാരാണുള്ളത്. കശ്്മീരിൽ കരുത്തരായ പിഡിപിക്കു മുമ്പിൽ ബിജെപി അടിയറവു പറയുകയാണെന്ന് ആർ എസ് എസ്, ബിജെപി പ്രാദേശിക നേതൃത്വം കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകിയിരുന്നു.
 

Latest News