അബുദാബി- സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഉക്രൈനിലെ യുദ്ധത്തിനു രാഷ്ട്രീയ പരിഹാരം വേണമെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ ഡോ. അന്‍വര്‍ ഗര്‍ഗാഷ് ആവശ്യപ്പെട്ടു.
യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ലോകമെമ്പാടും അനുഭവപ്പെട്ടെന്നും ദുബായില്‍ അറബ് മീഡിയ ഫോറത്തില്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഇതുവരെ രാഷ്ട്രീയ പരിഹാരമൊന്നും ഉണ്ടായിട്ടില്ല. ഇരുപക്ഷത്തും ആയിരിക്കാന്‍ പല രാജ്യങ്ങളും ആഗ്രഹിക്കുന്നില്ല. പക്ഷേ നിയമങ്ങള്‍ക്കൊപ്പമാണ് രാജ്യാന്തര സമൂഹമുള്ളത്. കാട്ടുനിയമം ഒരു രാജ്യത്തിനും ഭൂഷണമല്ലെന്നും പറഞ്ഞു.
ഇറാനുമായുള്ള പ്രശ്ന പരിഹാരത്തിനു നല്ല ഉഭയകക്ഷി ബന്ധവും സംഭാഷണവും തുടരും. 20 മുതല്‍ 30 വര്‍ഷം വരെ യുദ്ധങ്ങളില്‍ ചെലവഴിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും യുക്തിബോധമുള്ള ആരും അത് അംഗീകരിക്കില്ലെന്നും ഗര്‍ഗാഷ് പറഞ്ഞു.