ദുബായ് - നടി റോമക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ. ഇപ്പോള്‍ ബെംഗലൂരുവില്‍ താമസിക്കുന്ന റോമ യു.എ.ഇയില്‍ സ്ഥിരതാമസത്തിനൊരുങ്ങുകയാണ്. നേരത്തെ മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖ ചലച്ചിത്ര താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്ത ദുബായിലെ ഇ.സി.എച്ച് വഴിയാണ് റോമക്കും വിസ ലഭിച്ചത്.
ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് താരം 10 വര്‍ഷത്തേക്കുള്ള വിസ ഏറ്റുവാങ്ങി. നോട്ട്ബുക്ക്, ലോലിപോപ്പ്, ചോക്ലേറ്റ്, ജൂലൈ, മിന്നാമിന്നിക്കൂട്ടം എന്നിവയിലുള്‍പ്പെടെ 25 ലേറെ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള റോമ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്.