വാരാണസി- ഗ്യാന്‍വാപി മസ്ജിദ് കേസില്‍ വാദം കേള്‍ക്കുന്നത് വാരാണസി ജില്ലാ കോടതി ഈ മാസം 11 ലേക്ക് മാറ്റി. പള്ളിയില്‍ നമസ്‌കാരത്തിനായി അംഗസ്‌നാനം ചെയ്യുന്ന വുദുഖാനയില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തിന്റെ പഴക്കം പരിശോധിക്കണമെന്ന ഹിന്ദു വിഭാഗത്തിന്റെ ഹരജിയില്‍ കോടതി ഇന്ന് തീര്‍പ്പ് കല്‍പിക്കേണ്ടതായിരുന്നു. നിര്‍ണായക വിചരാണ ആയതിനാല്‍ കോടതിക്ക് പുറത്ത് വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.
ശിവലിംഗത്തിന്റെ കാലപ്പഴക്കവും മറ്റും കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് നാല് വനിതകളാണ് ആവശ്യപ്പെട്ടിരുന്നത്.
കോടതി ഉത്തരവ് പ്രകാരം സര്‍വേ നടത്തുമ്പോള്‍ പള്ളിയിലെ വുദുഖാനയില്‍ ശിവലിംഗം കണ്ടെത്തിയെന്നാണ് ഹിന്ദു വിഭാഗം അവകാശപ്പെടുന്നത്.