Sorry, you need to enable JavaScript to visit this website.

ഭാരത് ജോഡോ യാത്രയുടെ പരസ്യ ബോര്‍ഡില്‍ രാഹുലിനൊപ്പം സവര്‍ക്കറും

ബംഗളൂരു- കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പുരോഗമിക്കുകയാണ്. വ്യാഴാഴ്ച പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മാണ്ഡ്യ മേഖലയില്‍ നടന്ന യാത്രയില്‍ പങ്കെടുത്തു. അതിനിടെ പരിപാടിയുടെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച കോണ്‍ഗ്രസ് പ്രചാരണ ബോര്‍ഡുകളെ ചൊല്ലി വിവാദം കനക്കുകയാണ്. ഫഌക്‌സുകളില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സവര്‍ക്കറുടെ ഫോട്ടോയും ഇടംപിടിച്ചതാണ് വിവാദമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഫല്‍്‌സ് വൈറലാവുകയാണ്.
സോഷ്യല്‍ മീഡിയയില്‍  ചിത്രങ്ങള്‍ വൈറലായതോടെ, പോലീസില്‍ പരാതി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. എതിരാളികളുടെ പ്രവര്‍ത്തികളാണ് ചിത്രങ്ങള്‍ക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് പറഞ്ഞു. ഇതിന്റെ  ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നും മാണ്ഡ്യ ജില്ലയില്‍ ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
സെപ്തംബര്‍ 7 ന് ആരംഭിച്ച കോണ്‍ഗ്രസിന്റെ ഭാരത് ജോഡി യാത്ര സെപ്റ്റംബര്‍ 30 ന് കര്‍ണാടകയില്‍ എത്തി. യാത്ര സംസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ സ്വാഗതം ചെയ്തുള്ള നാല്‍്പതോളം പ്രചാരണ ബോര്‍ഡുകളും ം കീറിയതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചു. കോണ്‍ഗ്രസിന്റെ കീറിയ  ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇതിന് മുമ്പും കോണ്‍ഗ്രസിന്റെ ഫല്‍്‌സില്‍ സവര്‍ക്കറുടെ ചിത്രം വൈറലായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഇതിനെ അച്ചടി പിഴവെന്നാണ് വിശേഷിപ്പിച്ചത്. ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്ത് കേരളത്തില്‍ പതിച്ച ഫ്‌ലക്‌സിലാണ്  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അബദ്ധം പറ്റിയത്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കൊപ്പമുള്ള ചിത്രങ്ങളോടൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും ചേര്‍ത്തിരുന്നത്. ഇതോടെ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപിയും രംഗത്തെത്തി. എറണാകുളം അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രവും ഇടംപിടിച്ചത്. വിവാദമായതോടെ ഈ ചിത്രത്തിനു മുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം വച്ച് മറയ്ക്കുകയായിരുന്നു. സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു സവര്‍ക്കറുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.
ഫ്‌ലെക്‌സ് സ്ഥാപിച്ചത് ഒരു പ്രാദേശിക പ്രവര്‍ത്തകനായിരുന്നുവെന്നാണ് നേതാക്കള്‍ നല്‍കിയിരുന്ന വിശദീകരണം. ഇതിനായി ഒരു കടക്കാരനെ സമീപിച്ച് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിക്കാന്‍ നിര്‍ദേശിച്ചുവെന്നും അയാളുടെ ഭാഗത്തെ പിഴവാണ് അതെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചു. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടയുടനെ അതു നീക്കാന്‍ നിര്‍ദേശം നല്‍കിയതായും നേതാക്കള്‍ അറിയിച്ചു. രബിന്ദ്രനാഥ് ടഗോര്‍, അബ്ദുല്‍ കലാം ആസാദ്, ജി.ബി. പന്ത് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും ഇടംപിടിച്ചത്. യാത്ര അത്താണിയില്‍ എത്തുന്നതിനു മുന്‍പുതന്നെ ഇതു മറച്ചു. 
 

Latest News