ഹൈദരാബാദ്- തെലങ്കാനയില്‍ ഖുതുബ് ഷാഹി കാലഘട്ടത്തിലെ പള്ളിയില്‍ കാവി പതാക ഉയര്‍ത്തിയ സംഘം ചുമരില്‍ ഹിന്ദു മതചിഹ്നങ്ങള്‍ വരച്ചു. ഹൈദരാബാദില്‍നിന്ന് 60 കി.മി. അകലെ സംഗറെഡ്ഢയിലെ കാണ്ടി മണ്ഡല്‍ ബ്യാതോള്‍ ഗ്രാമത്തിലാണ് സംഭവം. ദസറ ആഘോഷത്തിനിടെയാണ് സംഭവം.
മലമുകളിലുള്ള പള്ളി ഭാരത് രാഷ്ട്ര സമതി (പഴയ ടി.ആര്‍.എസ്) യടെ പ്രവര്‍ത്തകരാണ് കുമ്മായം പൂശിയ ശേഷം ഓം എന്നും മറ്റും വരച്ചതെന്ന് സ്ഥലം സന്ദര്‍ശിച്ച് മജ്‌ലിസ് ബച്ചാവോ തഹ് രീഖ് പാര്‍ട്ടി വക്താവ് അംജദുല്ലാ ഖാന്‍ പറഞ്ഞു. സര്‍പാഞ്ച് ഉള്‍പ്പെടെ ഗ്രാമത്തിലെ മുതിര്‍ന്നവുരം ഭരണകക്ഷിക്കാരും ചേര്‍ന്നാണ് പള്ളിയില്‍ കാവി പതാക ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കള്‍ പള്ളി പിടിച്ചെടുക്കാന്‍ ശ്രമം നടത്തുന്നതെന്നും അംജദുല്ലാ ഖാന്‍ ആരോപിച്ചു.
എം.പി.ടി.സി അംഗം കൊണ്ടല്‍ റെഡ്ഢി, സര്‍പാഞ്ച് ശ്രീഷ റെഡ്ഢി എന്നിവര്‍ക്കെതിരെ കേസടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിംകളില്‍ ഭീതി വളര്‍ത്തി ഗ്രാമത്തില്‍നിന്ന് ഓടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.