എറണാകുളം- വടക്കാഞ്ചേരി ബസപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നാളെ ഹാജരാകണം. കോടതി നിരോധിച്ച ഫ് ളാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും വാഹനത്തില്‍ ഉപയോഗിച്ചിരുന്നു. ആരാണ് ബസ്സിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് കോടതി ചോദിച്ചു.
അപകടത്തെക്കുറിച്ച് പോലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പിജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമുള്ള ടൂറിസ്റ്റ് ബസുകളുടെ പ്രവര്‍ത്തനം റോഡിലെ മറ്റ് വാഹനങ്ങളെ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കോടതി ബസുകള്‍ക്ക് രൂപമാറ്റം വരുത്തുന്നത് നിരോധിച്ചിരുന്നു.