ദോഹ- ലോക അധ്യാപക ദിനത്തില്‍ മികച്ച അധ്യാപകരെ ആദരിച്ച് ഖത്തര്‍ പ്രധാന മന്ത്രി. ഒക്ടോബര്‍ 5 ന് ഷെറാട്ടണ്‍ ദോഹ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി മികച്ച അധ്യാപകരെ സമ്മാനങ്ങള്‍ നല്കി ആദരിച്ചത്. നാല് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ 72 അധ്യാപകരാണ് പ്രധാനമന്ത്രിയില്‍ സമ്മാനം ഏറ്റുവാങ്ങിയത്.തലമുറകളെ സൃഷ്ടിക്കുന്നതിലും കുട്ടികളെ വളര്‍ത്തുന്നതിലും അധ്യാപകരുടെ നിര്‍ണായക പങ്കിനെ ഈ അവസരത്തില്‍ പ്രധാന മന്ത്രി പ്രശംസിച്ചു.ചടങ്ങില്‍ ഖത്തറിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ് അസോസിയേഷനിലെ കുട്ടികള്‍ ദേശീയ ഗാനം ആലപിച്ചു. സ്കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കുള്ള നന്ദിയും അഭിനന്ദനവും നന്ദിയും രേഖപ്പെടുത്തുന്ന ഡോക്യുമെന്ററി സിനിമയുടെ പ്രദര്‍ശനവും അരങ്ങേറി.