Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ നിര്‍മിച്ച കഫ് സിറപ്പ് കഴിച്ച് ഗാംബിയയില്‍  66 കുട്ടികള്‍ മരിച്ചു- ലോകാരോഗ്യ സംഘടന

ജനീവ- ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാമെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യന്‍ മരുന്ന് കമ്പനിയായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. കമ്പനിയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.
പനിയ്ക്കും ചുമയ്ക്കുമായി നല്‍കുന്ന സിറപ്പാണ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മെയ്ഡന്‍ ഫാര്‍മയ്ക്കും അവ പുറത്തിറക്കുന്ന മരുന്നുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. അവിശ്വസനീയമായ അളവില്‍ കമ്പനി മരുന്നുകളില്‍ ഡൈഎതിലിന്‍ ഗ്ലൈകോളും എഥിലിന്‍ ഗ്ലൈക്കോളും ചേര്‍ക്കുന്നതായാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് മെയ്ഡന്‍ ഫാര്‍മ അധികൃതര്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ബേബി കഫ്‌സിറപ്പുകളുള്‍പ്പെടെ മെയ്ഡന്‍ ഫാര്‍മ പുറത്തിറക്കുന്ന നാല് മരുന്നുകള്‍ അത്യപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തി.
 

Latest News