Sorry, you need to enable JavaScript to visit this website.

ദീപ നിശാന്തിനെതിരെ കൊലവിളിയുമായി ബി.ജെ.പി, പോലീസ് നടപടിയെടുക്കുമോയെന്ന് സോഷ്യൽ മീഡിയ

കൊച്ചി- അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ കൊലവിളിയുമായി ബി.ജെ.പി പ്രവർത്തകർ. ദീപ നിശാന്ത് എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നുവെന്നും അവളുടെ രക്തം കൂടി വേണമെന്നുമാണ് ബി.ജെ.പി പ്രവർത്തകനായ രമേശ് കുമാർ നായർ എന്നയാളുടെ പ്രൊഫൈലിൽനിന്നുള്ള ആഹ്വാനം. ഇതിന് മറുപടിയായി ഞങ്ങളതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് ബിജു നായരുടെ മറുപടിയുമെത്തി. ബി.ജെ.പി അനുകൂല പ്രചാരണം നടത്തുന്ന പ്രൊഫൈലുകളാണിത് രണ്ടും. 


അതേസമയം, സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയ കമന്റാണ് പ്രചരിക്കുന്നത് എന്നാണ് ബിജു നായർ പിന്നീട് വിശദീകരിച്ചത്. എന്നാൽ കമന്റിന്റെ സ്്ക്രീൻ ഷോട്ടുമായി ആളുകളെത്തിയതോടെ ബിജു നായർ വീണ്ടും പ്രതിരോധത്തിലായി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമായി അടുത്ത ബന്ധമുള്ളയാളാണ് ബിജു നായർ. ബഹ്‌റൈനിൽ ജോലി ചെയ്യുന്നയാളാണ് രമേശ് കുമാർ നായർ. ബി.ജെ.പി കേരള ഐ.ടി സെൽ തലവനാണ് ബിജു നായർ. 
അതേസമയം, ദീപ നിശാന്തിനെതിരെ കൊലവിളി നടത്തിയവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇടതുപ്രവർത്തകൻ കൂടിയായ ദീപകിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തിരുന്നു. ദീപക്കെതിരായ കൊലവിളിയുടെ കാര്യത്തിലും അതുണ്ടാകുമോ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. 

Latest News