Sorry, you need to enable JavaScript to visit this website.

നവരാത്രി കലാസന്ധ്യയില്‍ ആസ്വാദകരായി കലക്ടറും കുടുംബവും

പനമരം-കൃഷ്ണമൂല ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നവരാത്രി കലാസന്ധ്യയുടെ ഒന്‍പതാം ദിവസം ചാക്യാര്‍കൂത്തും സംഗീത സദസും ആസ്വദിക്കാന്‍  വയനാട് ജില്ലാ കലക്ടര്‍ എ. ഗീത കുടുംബസമേതം എത്തി. ഇതു കലാകാരന്‍മാര്‍ക്കും സദസിനും വ്യത്യസ്ത അനുഭവമായി. നവരാത്രി കലാസന്ധ്യ അസ്വദിക്കാന്‍ മാത്രമാണ് കലക്ടറും കുടുംബവും കൃഷ്ണമൂലയില്‍ എത്തിയത്. ക്ഷേത്രത്തില്‍ ദര്‍ശനവും സരസ്വതീമണ്ഡപത്തില്‍ പുഷ്പാഞ്ജലിയും നടത്തിയ കലക്ടര്‍ സംഗീതസദസ് ആസ്വദിച്ചശേഷമാണ് മടങ്ങിയത്.
ഒന്‍പത് ദിവസമായി സോപാന സംഗീതം, തിരുവാതിര, നങ്ങ്യാര്‍കൂത്ത്, നൃത്തസന്ധ്യ, കളരിപ്പയറ്റ് ,സംഗീത സദസ്, സാംസ്‌കാരിക സദസ്, നാടന്‍പാട്ട്, ഭജന, ചാക്യാര്‍കൂത്ത് തുടങ്ങിയവ ക്ഷേത്രത്തില്‍ അരങ്ങേറി. രാവിലെ സരസ്വതീപൂജയും വിദ്യാദേവതാര്‍ച്ചനയും സമൂഹ വിദ്യാരംഭവും നടന്നു.

 

Latest News