ന്യൂദല്‍ഹി-ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ജമ്മു കശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പത്ത് പേരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന യു.എ.പി.എ പ്രകാരമാണ് നടപടി.
ശൗകത്ത് അഹ്്മദ് ശൈഖ്, ഇംതിയാസ് അഹ് മദന്‍ കാണ്ടു, ബാസിത് അഹ് മദ് റെഷി, ഹബീബുല്ലാ മാലിക്, ബശീര്‍ അഹ്്മദ് പീര്‍, ഇര്‍ഷാദ് അഹ്മദ്, റഫീഖ് നയി, സഫര്‍ ഇഖ് ബാല്‍, ബിലാല്‍ അഹ് മദ് ബെയ്ഗ്, ശൈഖ് ജമീലുര്‍റഹ്മാന്‍ എന്നിവരാണ് പട്ടികയിലുള്ളത്.
ഇവര്‍ക്ക് ലശ്കറെ തയ്യിബ, ഹിസ്ബുല്‍ മുജാഹിദീന്‍, തഹ് രീഖുല് മുജാഹിദീന്‍, ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്്ലാമി, ജമ്മു കശ്മീര്‍ ഇസ്ലാമിക് ഫ്രണ്ട് എന്നിവയുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.