ഡെറാഡൂണ്‍-ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. പരിഗഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വിവാഹസംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന 21 ഓളം പേരെ രക്ഷപ്പെടുത്തി. ബസില്‍ 50 ലേറെപ്പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പോാലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഡിജിപി അശോക് കുമാര്‍ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നാലു സംഘമാണ് തിരച്ചില്‍ തുടരുന്നതെന്ന് എസ്ഡിആര്‍എഫ് കമാണ്ടന്റ് മണികാന്ത് മിശ്ര പറഞ്ഞു.