അഗര്‍ത്തല- സര്‍ക്കാര്‍ ജോലിക്കുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പിന്നലെ പോകരുതെന്നും പകരം സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങണമെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് യുവാക്കളെ ഉപദേശിച്ചു.
സര്‍ക്കാര്‍ ജോലിക്കുവേണ്ടി പാര്‍ട്ടികള്‍ക്ക് പിന്നാലെ കൂടുന്നവര്‍ തങ്ങളുടെ ജീവിതത്തിലെ സുപ്രധാന സമയമാണ് നഷ്ടപ്പെടുത്തുന്നത്. സര്‍ക്കാര്‍ ജോലി തേടി നടക്കുന്നതിനു പകരം ഒരു പാന്‍ ഷോപ്പ് തുടങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ ബാങ്കില്‍ അഞ്ച് ലക്ഷം രൂപയെങ്കിലും മിച്ചമുണ്ടായേനെയന്നും അദ്ദേഹം പറഞ്ഞു.
വിദ്യാ സമ്പന്നാരയ യുവാക്കള്‍ പ്രധാനമന്ത്രി യോജനക്കു കീഴില്‍ വിവിധ പദ്ധതികള്‍ ആരംഭിച്ച് സ്വയം തൊഴില്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉപദേശിച്ചു.