Sorry, you need to enable JavaScript to visit this website.

വയോജനങ്ങളുടെ ഫാഷൻ ഷോ വ്യത്യസ്ഥമായി

തൊടുപുഴ ടൗൺ ഹാളിൽ വയോജനങ്ങൾക്കായി സംഘടിപ്പിച്ച ഫാഷൻ ഷോയിൽ നിന്ന്.

തൊടുപുഴ- അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ ടൗൺ ഹാളിൽ മുതിർന്നവർക്കായി സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. ജില്ല സാമൂഹ്യനീതി വകുപ്പും മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് എം.എസ്.ഡബ്ല്യു വിഭാഗം വിദ്യാർഥികളും സംയുക്തമായിട്ടായിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി വ്യത്യസ്തതയും പുതുമയുമാർന്നതുമായ വയോജനങ്ങളുടെ ഫാഷൻ ഷോ 'വാർദ്ധക്യകാല ബഹള സന്തോഷങ്ങൾ' സംഘടിപ്പിച്ചത്. 
 65 വയസ്സിന് മുകളിലുള്ള 20 ഓളം വയോജനങ്ങളെ അണിനിരത്തിയായിരുന്നു ഫാഷൻ ഷോ. ഇതോടൊപ്പം വയോജനങ്ങൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലൂടെ കിംഗ് ഓഫ് ദി ഡേ, ക്യൂൻ ഓഫ് ദി ഡേ യേയും തെരഞ്ഞെടുക്കുകയും സമ്മാന വിതരണം നടത്തുകയും ചെയ്തു. കൊച്ചു മക്കൾക്കൊപ്പം സെൽഫിയെടുക്കൽ മത്സരവും നടത്തി. വിദ്യാർഥികളുടെയും വയോജനങ്ങളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. 
കോളേജ് പ്രിൻസിപ്പാൾ ഡോ. സാബുകുട്ടി, എം.എസ്.ഡബ്ല്യു വിഭാഗം മേധാവി ഡോ. മാത്യു കണമല, അധ്യാപകരായ ഡോ. ജസ്റ്റിൻ ജോസഫ്, മനു കുര്യൻ, അനിറ്റ മാത്യു, സ്റ്റുഡന്റ് കോ-ഓഡിനേറ്റർ അലൻ ജോർളി, അലീന ബെന്നി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദ്യാർഥികൾ എത്തിയത്. 

Latest News