ന്യൂദല്‍ഹി- ജെ.ഇ.ഇ പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന കേസുമായി ബന്ധപ്പെട്ട് റഷ്യന്‍ പൗരനായ മിഖയില്‍ ഷാര്‍ജിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കസഖ്സ്ഥാനിലെ അല്‍മാട്ടിയില്‍നിന്നെത്തിയ ഇയാളെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ബ്യൂറോയാണ് തടഞ്ഞുവച്ചത്.
ടി.സി.എസ് സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടെ ഹാക്ക് ചെയ്താണ് ജെ.ഇ.ഇ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നില്‍ വിദേശ ഇടപെടലുകളുമുണ്ടെന്ന് കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. ജെ.ഇ.ഇ പരീക്ഷക്കായി ടാറ്റ കണ്‍സള്‍ട്ടന്‍സി (ടിസിഎസ്) നിര്‍മിച്ച സോഫ്റ്റ്‌വെയര്‍ ആണ് ഹാക്ക് ചെയ്തത്. 2021 സെപ്റ്റംബറില്‍ സ്വകാര്യ കമ്പനിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റഷ്യന്‍ പൗരന്റെ പങ്ക് വ്യക്തമായി. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.