കൊച്ചി-പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ ആവശ്യപെട്ടുള്ള എന്‍.ഐ.എ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.കൊച്ചി എന്‍.ഐ.എ കോടതിയാണ് അപേക്ഷ പരിഗണിക്കുക. ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്ത അബ്ദുള്‍ സത്താര്‍ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണുള്ളത്.എന്‍.ഐ.എ. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാംപ്രതിയാണ് അബ്ദുള്‍ സത്താര്‍.പ്രാഥമിക ചോദ്യംചെയ്യല്‍ മാത്രമേ നടത്തിയിട്ടുള്ളൂവെന്നും വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍.ഐ.എ സംഘം കോടതിയില്‍ നല്‍കിയിട്ടുള്ള അപേക്ഷ