അഹമ്മദാബാദ്- വിദ്വേഷ രചനകളും വിദ്വേഷ പ്രസംഗങ്ങളും വഴി വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചെടുത്താണ് രാജ്യത്ത് പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ആസൂത്രിത ആക്രമണങ്ങള്‍ നടത്തുന്നതെന്ന് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് പറഞ്ഞു. ഇത്തരം
അക്രമങ്ങളെ സംബന്ധിച്ചിടത്തോളം ഭരണകൂടം അപൂര്‍വമായേ അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നുള്ളൂ. അക്രമങ്ങളെ അതിജീവിച്ചവരും അവരെ പിന്തുണയ്ക്കുന്ന പൗരന്മാരുമാണ് പിന്നീട് അനുഭവിക്കേണ്ടിവരുന്നതെന്നും അവര്‍ പറഞ്ഞു.
വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ രചനകളും ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ നിന്നാണ് ലക്ഷ്യമിട്ടുള്ള അക്രമത്തിന്റെ കഥ ആരംഭിക്കുന്നതെന്ന് ഗിരീഷ് പട്ടേല്‍ സ്മരണാഞ്ജലി പ്രഭാഷണത്തില്‍ ടീസ്റ്റ പറഞ്ഞു.
എന്താണ് വീഴ്ചയെന്ന് കണ്ടെത്തുക എളുപ്പമാണ്. നമ്മുടെ രാജ്യത്ത് ഭരണകൂട ത്തരവാദിത്തം വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കൂ. 1984, 1992, 2002 കലാപങ്ങളില്‍ എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു? ഇത് മ്മുടെ മുന്നിലുള്ള ചോദ്യമാണ്. ശിക്ഷ ഉറപ്പാക്കാന്‍ അതിജീവിക്കുന്നവര്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളും അവരെ പിന്തുണയ്ക്കുന്നവര്‍ നേരിടുന്ന പ്രതിസന്ധികളും എടുത്തുപറയേണ്ടതാണെന്ന് അവര്‍ റഞ്ഞു.
ന്യൂനപക്ഷ സമുദയക്കാര്‍ ധാരാളം കൊല്ലപ്പെട്ട 2002ലെ ഗുജറാത്ത് കലാപത്തില്‍ നിരപരാധികളെ കുടുക്കാന്‍ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയെന്ന കേസില്‍ ടീസ്റ്റ സെതല്‍വാദിനെ ഗുജറാത്ത് പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. സുപ്രീം കോടതിയാണ് അവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
പൊതുജനങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള ധ്രുവീകരണം തടയുക എളുപ്പമല്ലെന്നും ധ്രുവീകരണത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം വളരെ വലുതാണെന്നും 2002ലെ കലാപത്തെ അതിജീവിച്ചവര്‍ക്കായി പോരാടിയ ടീസ്റ്റ സെതല്‍വാദ് കൂട്ടിച്ചേര്‍ത്തു.