മുംബൈ- ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 7 വയസുകാരന് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. വീടിനകത്ത് വച്ച് ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
രാംദാസ് നഗറിലെ സര്‍ഫറാസ് അന്‍സാരിയുടെ വീട്ടിലാണ് അപകടം നടന്നത്. ബാറ്ററി ചാര്‍ജിംഗിനായി വച്ച് ഉറങ്ങാന്‍ പോയതാണ് സര്‍ഫറാസ്. ബാറ്ററി പൊട്ടിത്തെറിക്കുമ്പോള്‍ ഏഴ് വയസുകാരന്‍ അമ്മൂമ്മക്കൊപ്പം സ്വീകരണമുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.
പുലര്‍ച്ചെ 5.30 ഓടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് സര്‍ഫറാസ് ഞെട്ടിയുണര്‍ന്നത്. അപകടത്തില്‍ ചെറിയ പൊള്ളലോടെ കുട്ടിയുടെ അമ്മൂമ്മ രക്ഷപ്പെട്ടുവെങ്കിലും കുഞ്ഞിന് 80 ശതമാനം പൊള്ളലേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.