Sorry, you need to enable JavaScript to visit this website.

പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

പത്തനംതിട്ട- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വന്തം വീട്ടിൽ കൂട്ടികൊണ്ട് പോയി പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധു അറസ്റ്റിൽ.  ഏഴംകുളം വടക്ക് പുതുമല പനയ്ക്കമുരുപ്പ് വെങ്ങവിള പുത്തൻവീട്ടിൽ രവി(43) യെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്
പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയ ശേഷം പലപ്പോഴായി  പീഡിപ്പിക്കുകയായിരുന്നു . പെൺകുട്ടി കരഞ്ഞു നിലവിളിക്കുമ്പോൾ വായ് പൊത്തി പിടിച്ചായിരുന്നു പീഡനം. ശാരീരികമായും മാനസികമായും തകർന്ന കുട്ടിയിലെ  ഭാവഭേദം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്  അധ്യാപകർ ചൈൽഡ് ലൈൻ അധികൃതരെ അറിയിക്കുകയായിരുന്നു. കുട്ടി ലൈംഗിക പീഡനത്തിന് വിധേയയായ വിവരം ബോധ്യപ്പെട്ടപ്പോൾ പോലീസിനെ അറിയിച്ചു. പന്തളം പോലീസ് സ്‌കൂളിലെത്തി അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ വിശദമായ മൊഴി  രേഖപ്പെടുത്തി. പ്രതി ക്രൂരമായി പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തി. തുടർന്ന് വൈദ്യപരിശോധനക്ക് വിധേയയാക്കി, ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.പ്രതിയെ റിമാന്റു ചെയ്തു.
 

Latest News