Sorry, you need to enable JavaScript to visit this website.

കോടിയേരിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തിരുവനന്തപുരം- സി.പി.എം നേതാവ് അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ വാട്‌സാപ്പ് സന്ദേശത്തിലൂടെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനും കോഴിക്കോട് മെഡിക്കൽ കോളേജിലെ സി.പി.ഒയുമായ ഉറൂബിനെയാണ് സസ്‌പെന്റ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണറാണ് നടപടി എടുത്തത്. 
ഉറൂബ് അംഗമായ പോത്തൻകോട് സ്‌കൂളിന്റെ പി.ടി.എ ഗ്രൂപ്പിലാണ് കോടിയേരിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ച് ഇയാൾ പോസ്റ്റിട്ടത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം രംഗത്തെത്തിയിരുന്നു.
 

Latest News