അഹമ്മദാബാദ്- ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി അധികാരത്തിലെത്തുമെന്ന് ഐ.ബി റിപ്പോർട്ടുണ്ടെന്ന അവകാശവാദവുമായി അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിൽ ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ ആം ആദ്മി ജയിക്കും. ആം ആദ്മിയുടെ വോട്ട് ചോർത്താനാണ് ബി.ജെ.പിയും കോൺഗ്രസും ശ്രമിക്കുന്നതെന്നും കെജ്രിവാൾ ആരോപിച്ചു. കോൺഗ്രസും ബി.ജെ.പിയും രഹസ്യധാരണയിലാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസിനെ ശക്തിപ്പെടുത്തി ബി.ജെ.പി ഇതര വോട്ടുകൾ ഭിന്നിപ്പിക്കാനാണ് നീക്കം. ആം ആദ്മി വോട്ട് ഭിന്നിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും കെജ്രിവാൾ ആരോപിച്ചു.