Sorry, you need to enable JavaScript to visit this website.

ഇങ്ങനെ പോയാല്‍ മതിയെങ്കില്‍ ഖാര്‍ഗെക്ക് വോട്ട് ചെയ്യാം- തരൂര്‍

ന്യൂദല്‍ഹി- കോണ്‍ഗ്രസിന്റെ നിലവിലെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ടെങ്കില്‍ മല്ലകാര്‍ജന്‍ ഖാര്‍ഗെക്ക് വോട്ട് ചെയ്യാമെന്നും മാറ്റം വേണമെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്നും ശശി തരൂര്‍.
പാര്‍ട്ടി അധ്യക്ഷ സ്ഥാനേത്തക്കുള്ള തെരഞ്ഞെടുപ്പിനെ പോരാട്ടമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍ഗെ സാഹബും താനും തമ്മിലുള്ള മത്സരത്തില്‍ ആശയപ്രശ്‌നങ്ങളൊന്നുമില്ലെന്ന് മുതിര്‍ന്ന നേതാവും തിരുവനന്തപുരം എം.പിയുമായ തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഈ മാസം 17നു നടക്കാനിരിക്കുന്ന വോട്ടെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തരൂരുമാണ് സ്ഥാനാര്‍ഥികള്‍.

ദലിതനായ ഖാര്‍ഗെ ശുദ്ധഹൃദയന്‍,
തരൂര്‍ പ്രമാണി- അശോക് ഗെലോട്ട്

ജയ്പൂര്‍- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മല്ലകാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കരുത്തുള്ള പരിചയ സമ്പന്നനായ നേതാവ് ഖാര്‍ഗെയെന്നും അദ്ദേഹത്തിന്റെ വിജയം സുനിശ്ചിതമാണെന്നും അശോക് ഗെലോട്ട്.
എതര്‍ന്ന സ്ഥാനാര്‍ഥി പ്രമാണി വര്‍ഗത്തില്‍ പെടുന്നയാളാണെന്ന ആരോപണവും നേരത്തെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങിയിരുന്ന ഗെലോട്ട് പറഞ്ഞു. ദലിത് സമുദായത്തില്‍നിന്ന് വരുന്ന ശുദ്ധഹൃദയനാണ് ഖാര്‍ഗെയെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

 

Latest News