വാഷിംഗ്ടണ്‍- അമേരിക്കയില്‍ വിചാരണ തുടങ്ങാനിരിക്കെ ചൈനീസ് കോടീശ്വരന്‍ റിച്ചാര്‍ഡ് ലിയു ബലാത്സക്കേസ് ഒത്തുതീര്‍ത്തു. 2108 ല്‍ 21 കാരിയെ പാര്‍ട്ടിക്കിടെ ബലാത്സംഗം ചെയ്തുവെന്നാണ് ജെഡി.ഡോട്‌കോം സ്ഥാപകനായ റിച്ചാര്‍ഡ് ലിയുവിനെതിരായ ആരോപണം. വിചാരണ ആരംഭിക്കാന്‍ 48 മണിക്കൂര്‍ ബാക്കിനില്‍ക്കെയാണ് അദ്ദേഹം ഒത്തുതീര്‍പ്പിനു സമ്മതിച്ചത്. സമ്പന്നരായ ചൈനീസ് എക്‌സിക്യൂട്ടുവകള്‍ക്കായി സംഘടിപ്പിച്ചിരുന്ന പാര്‍ട്ടിക്കു ശേഷമാണ് വളണ്ടിയറായിരുന്ന കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. അന്ന് യുവതിക്ക് 21 വയസ്സായിരുന്നു പ്രായം.
മഹാരാഷ്ട്രയില്‍ ഇന്നു മുതല്‍ ഹലോക്ക് പകരം വന്ദേമാതരം
മുംബൈ-മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഫോണില്‍ ഹലോ എന്നതിനു പകരം വന്ദേമാതരം എന്നു പറയണമെന്ന് നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളിലും ജീവനക്കാര്‍ ഇതു നിര്‍ബന്ധമായും പാലിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ജനങ്ങളും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഫോണ്‍ ചെയ്താല്‍ വന്ദേമാതരത്തോടെയാണ് പ്രതിരിക്കേണ്ടത്. സംസ്ഥാനത്ത് ഇന്ന് മുതലാണ് വന്ദേമാതരം കാമ്പയിന്‍ ആരംഭിക്കുന്നത്. വന്ദേമാതരം ഉപയോഗിക്കുന്നതിനുള്ള ബോധവല്‍കരണത്തില്‍
ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ ജീവനക്കാരോട് അഭ്യര്‍ഥിച്ചു.