ശ്രീനഗര്‍- സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ കഴുതയ്ക്കും ഹാള്‍ടിക്കറ്റ് നല്‍കി. നായിബ് തഹസില്‍ദാര്‍ പോസ്റ്റിലേക്ക് ജമ്മു കശ്മീര്‍ സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് ഞായറാഴ്ച നടത്തുന്ന പരീക്ഷയ്ക്കാണ് കച്ചുര്‍ ഖര്‍ (തവിട്ടു കഴുത) എന്ന പേരില്‍ ഹാള്‍ ടിക്കറ്റ് ഇഷ്യൂ ചെയ്തത്.
കഴുതയ്്ക്ക് അനുവദിച്ച ചിത്രം സഹിതമുള്ള ഹാള്‍ടിക്കറ്റ് ഫേസ്ബുക്കിലും ട്വിറ്ററിലും വൈറലായതോടെയാണ് അധികൃതര്‍ക്ക് അബദ്ധം മനസ്സിലായത്. ഏതോ അപേക്ഷകന്‍ ഒപ്പിച്ച വേലയാണിത്. ഇതും പൊക്കിപ്പിടിച്ച് സോഷ്യല്‍ മീഡിയയില്‍ ബോര്‍ഡിനെതിരെ വിമര്‍ശനങ്ങളുടെ പൊങ്കാലയാണ് നടന്നു വരുന്നത്.
രണ്ടു വര്‍ഷം മുമ്പ് പശുവിന് ഹാള്‍ടിക്കറ്റ് അനുവദിച്ച് ജമ്മുകശ്മീരീലെ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടി ഇത്തവണ അധികൃതര്‍ക്ക് അബദ്ധം ഓഴിവാക്കാമായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ഉപദേശം.