60 സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നോട്ടീസ്, 57 ലക്ഷം രൂപ നല്‍കണം

ബിജ്നോര്‍- ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ സി.എ.എ, എന്‍.ആര്‍സി വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത അറുപത് പേര്‍ക്ക് 57 ലക്ഷം രൂപ ആവശ്യപ്പെട്ട് നോട്ടീസ്. പൊതുസ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുത്തിയെന്ന് ആരോപിച്ചാണ് നഹ്തൗര്‍ പോലീസ് നോട്ടീസ് നല്‍കിയത്. 2019 ഡിസംബര്‍ 20 ന് നടന്ന പ്രതിഷേധത്തില്‍ പോലീസ് ജീപ്പ് കത്തിക്കകയും സര്‍ക്കാര്‍ സ്വത്തുകള്‍ക്ക് നാശനഷ്ടം വരുത്തിയെന്നുമാണ് ആരോപണം. പോലീസ് 60 പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയതായി നഹ് തൗര്‍ എസ്.എച്ച്.ഒ പങ്കജ് തോമര്‍ അറിയിച്ചു. ജനക്കൂട്ട് പോലീസിനെ ആക്രമിച്ചതിനെ തുടര്‍ന്ന് പോലീസ് സ്വയംരക്ഷക്ക് നടത്തിയ വെടിവെപ്പിലാണ് അനസ്, സല്‍മാന്‍ എന്നീ യുവാക്കള്‍ മരിച്ചതെന്നും പോലീസ് അവകാശപ്പെട്ടു.  

 

 

Latest News