ദോഹ- ഖത്തറില്‍ പക്ഷാഘാതം ബാധിച്ച് മലയാളി മരിച്ചു . തൃശൂര്‍ ജില്ലയില്‍ ചെന്ത്രാപ്പിന്നി ഈസ്റ്റ് അന്താറത്തറ യൂസഫ് മകന് ഫൈസല്‍ (47) ആണ് മരിച്ചത്. രണ്ടാഴ്ചയോളമായി പക്ഷാഘാതം ബാധിച്ച് ആശുപത്രിയിലായിരുന്നു.തട്ടകം ചെന്ത്രാപ്പിന്നി ഖത്തര്‍ കൂട്ടായ്മയുടെ മുന്‍ പ്രസിഡണ്ടും അല്‍ഖോറിലെ ബിസിനസ്സുകാരനുമായിരുന്നു.ഷകീലയാണ് ഭാര്യ. മെഹബാസ് മകനാണ് .മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു.