ഇസ്ലാമാബാദ്- വിമാന ജോലിക്കാര്‍ക്ക് അടിവസ്ത്രം നിര്‍ബന്ധമാക്കി പാക്കിസ്ഥാന്റെ ദേശീയ വിമാന കമ്പനിയായ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ).
വിചിത്ര സംഭവ വികാസമായാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. എയര്‍ ക്രൂവിന് അടിവസ്ത്രങ്ങള്‍ നിര്‍ബന്ധമാക്കിയിരിക്കയാണെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. വിമാനത്തിനകത്തെ ജോലിക്കാര്‍ അനുയോജ്യമായ വസ്ത്രം ധരിച്ചില്ലെങ്കില്‍ അത് മോശം പ്രതിഛായക്ക് കാരണമാകുമെന്നും എയര്‍ലൈനിനെ കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ക്ക് കാരണമാകുമെന്നും പി.ഐ.എ ഉണര്‍ത്തി.
കാബിന്‍ ക്രൂവില്‍ ചിലര്‍ ഹോട്ടലുകളില്‍ താമസിക്കുമ്പോഴും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും മാന്യമായി വസ്ത്രം ധരിക്കാത്തത് വ്യക്തികളെ മാത്രമല്ല, സ്ഥാപനത്തേയും ബാധിക്കുമെന്ന് പി.ഐ.എ ജനറല്‍ മാനേജര്‍ ആമിര്‍ ബശീര്‍ നല്‍കിയ ആഭ്യന്തര നിര്‍ദേശങ്ങളില്‍ പറയുന്നു. അനുയോജ്യമായ അടിവസ്ത്രങ്ങള്‍ ധരിച്ച ശേഷം അതിനുമുകളില്‍ യോജിച്ച വസ്ത്രങ്ങള്‍ ധരിക്കണണമെന്നും സ്ത്രീകളായാലും പുരുഷന്മാരായാലും രാഷ്ട്രത്തിന്റെ ധാര്‍മികതയും സംസ്‌കാരവും കാത്തുസൂക്ഷിക്കണമെന്നും മെമ്മോയില്‍ പറയുന്നു.
റിയാദില്‍നിന്ന് കാണാതായ മലയാളിയെ ബുറൈദയില്‍ കണ്ടെത്തി |