ന്യൂദല്‍ഹി- കേരളത്തില്‍ മുസ്ലിംകള്‍ പ്രണയം നടിച്ച് ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റുന്നുവെന്ന ആരോപണം പ്രമേയമായ സിനിമ പ്രദര്‍ശിക്കാനുള്ള ആര്‍എസ്എസ് വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ ശ്രമത്തിനെതിരെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ രംഗത്തെത്തിയത് കാമ്പസില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയാക്കി. ജെഎന്‍യു കാമ്പസിലെ സബര്‍മതി ധാബയിലാണ് എബിവിപി പ്രവര്‍ത്തകര്‍ ഇന്‍ ദ് നെയിം ഓഫ് ലവ് എന്ന സിനിമ പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ ഐസ അടക്കമുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. ഇടതു പക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രദര്‍ശനം തടയാന്‍ ശ്രമിച്ചു. ബിജെപിക്കും ആര്‍എസ്എസിനുമെതിരെ മുദ്രാവാക്യം വിളിക്കുകയും കോലകത്തിക്കുയും ചെയ്തു. ഇത് ഇരു വിഭാഗം വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു.