Sorry, you need to enable JavaScript to visit this website.

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി ഖത്തറില്‍ ആദ്യമായി അഗ്നിശമന പരിശീലനം

ദോഹ- ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഖത്തറില്‍ ആദ്യമായി ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി അഗ്‌നിശമന പരിശീലനം സംഘടിപ്പിച്ചു. യാത്രക്കാര്‍ക്കും െ്രെഡവര്‍മാര്‍ക്കും പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ കമ്പനിയുമായി സഹകരിച്ചാണ് ലിഥിയം അയണ്‍ ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കായി മൊവാസലാത്ത് (കര്‍വ) അഗ്നിശമന പരിശീലനം സംഘടിപ്പിച്ചത്.

മൊവാസലാത്ത് ആസ്ഥാനത്തും റാസ്‌ലഫാനിലുമായി നടന്ന പരിശീലനം നാല് ദിവസങ്ങളിലായാണ് നടന്നത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് പ്രതിനിധികള്‍ക്കൊപ്പം മൊവാസലാത്ത് ജീവനക്കാരുടെ സംഘവും പരിശീലനത്തില്‍  പങ്കെടുത്തു.

നാല് ദിവസത്തെ അഭ്യാസത്തില്‍ പങ്കെടുത്തവര്‍ക്ക് വിവിധ ദുരന്തസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ലഭിച്ചു. വൈദ്യുതി വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിശദമായ പരിശീലനമാണ് നടന്നതെന്ന് കര്‍വ അറിയിച്ചു.

 

Latest News