മലപ്പുറം- രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ഐക്യമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എം പി. നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യാത്യാസങ്ങള്‍ മാറാന്‍ യാത്ര സഹായിച്ചുവെന്ന് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. 'നേതാക്കള്‍ക്കിടയില്‍ മാനസിക ഐക്യം ഉണ്ടാക്കാന്‍ ഭാരത് ജോഡോ യാത്ര സഹായിച്ചു. പദയാത്രയെ അപഹസിക്കാന്‍ സി പി എം ചില ശ്രമങ്ങള്‍ നടത്തി. മുഖ്യമന്ത്രി പിണറായി വിജയനും അത്തരത്തില്‍ തരംതാണു.' മുരളീധരന് വിമര്‍ശിച്ചു. ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. ഉച്ചയ്ക്ക് രണ്ടിന് യാത്ര ഗൂഡല്ലൂരിലെത്തും. നാളെ രാവിലെ ഏഴ് മണിയോടെ കക്കനഹള്ള വഴി കര്‍ണാടകയിലേക്ക് പോകും. കര്‍ണാടകയില്‍ ഗുണ്ടല്പ്പേട്ടയിലാണ് പദയാത്ര ആരംഭിക്കുന്നത്. ഈ മാസം ഏഴിനാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. പതിനൊന്നിന് കേരളത്തിലെത്തി.