Sorry, you need to enable JavaScript to visit this website.

32 കാരന്‍ രോഗിയുടെ വയറ്റില്‍ 63 സ്പൂണുകള്‍,  എത്തിയ വിധമറിഞ്ഞ്  അമ്പരന്ന് ഡോക്ടര്‍മാര്‍ 

ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ ജില്ലാ ആശുപത്രിയില്‍ 32 കാരനായ രോഗിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 63 സ്റ്റീല്‍ സ്പൂണുകള്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിജയ് എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സ്പൂണ്‍ കഥ പുറത്താവുന്നത് താന്‍ ഒരു വര്‍ഷമായി സ്പൂണുകള്‍ കഴിക്കാറുണ്ടെന്ന് വിജയ് തന്നെ ഡോക്ടര്‍മാരോട് വെളിപ്പെടുത്തുകയായിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് സ്പൂണുകള്‍ പുറത്തെടുത്തത്. വിജയ് ഐ.സി.യുവില്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ഡോ. രാകേഷ് ഖുറാന പറഞ്ഞു
 താന്‍ ഒരു വര്‍ഷമായി സ്പൂണുകള്‍ കഴിക്കാറുെന്ന് വിജയ് തന്നെ ഡോക്ടര്‍മാരോട് വെളിപ്പെടുത്തുകയായിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് സ്പൂണുകള്‍ പുറത്തെടുത്തത്.  മയക്കുമരുന്നിന് അടിമയായിരുന്ന വിജയ് ഡീ അഡിക്ഷന്‍ സെന്ററിലായിരുന്നിരിക്കെ സെന്ററിലെ ജീവനക്കാര്‍ വിജയെ നിര്‍ബന്ധിച്ച് സ്പൂണ്‍ കഴിപ്പിച്ചതാണെന്ന് അയാളുടെ കുടുംബം ആരോപിച്ചു. നിലവില്‍ കുടുംബം പരാതിയൊന്നും നല്‍കിയിട്ടില്ല.

Latest News