പട്‌ന- ആര്‍.എസ്.എസ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെക്കാള്‍ മോശമാണെന്ന് പ്രസ്താവിച്ച ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ കടന്നാക്രമിച്ച് ബി.ജെ.പി. രാജ്യത്ത് സാമുദായിക വിദ്വേഷത്തിന് ഉത്തരവാദികളായ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള എല്ലാ സംഘടനകളേയും നിരോധിക്കണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു.
ലാലു വോട്ടിനുവേണ്ടിയാണ് മുസ്ലിം വികാരത്തെ തൃപ്തിപ്പെടുത്തുന്നതെന്ന് ബി.ജെ.പി ഒ.ബി.സി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി നിഖില്‍ ആനന്ദ് പറഞ്ഞു. സെക്കുലറിസത്തിന്റെ ചാമ്പ്യന്മാരാകാനാണ് മഹാ സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ലാലു പറഞ്ഞു. പി.എഫ്.ഐക്കെതിരെ എന്തടിസ്ഥാനത്തിലാണ് നിരോധം ഏര്‍പ്പെടുത്തിയതെന്ന് നരേന്ദ്ര മോഡി സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ജെ.ഡി.യു ദേശീയ പ്രസിഡന്റ് ലലന്‍ സിംഗ് പറഞ്ഞു.