ടോറന്റോ- സ്വന്തം ഭര്‍ത്താവിന്റെ കല്ലറയില്‍ 'വ്യഭിചാരി' എന്നെഴുതിവച്ച് ഭാര്യ. കാനഡയിലാണ് സംഭവം. തന്നെ വഞ്ചിച്ച ഭര്‍ത്താവിനോടുള്ള പ്രതികാരമായിട്ടാണ് സ്ത്രീ ഇങ്ങനെ ചെയ്തത്. ഇവരുടെ മകന്‍ തന്നെയാണ് റെഡ്ഡിറ്റിലൂടെ ഇക്കാര്യം പങ്കുവച്ചത്. ഇതോടെ സംഭവം വൈറലായി. അമ്മ ചെയ്തതിനെ പിന്തുണച്ചു കൊണ്ടാണ് മകന്റെ പോസ്റ്റ്. 'ദീര്‍ഘകാലമായി അച്ഛന്‍ സഹപ്രവര്‍ത്തകയുമായി പ്രണയത്തിലാണ്. ഗര്‍ഭിണിയായ അവരുമായി അച്ഛന്‍ മാറി താമസിച്ചു. എന്നാല്‍ നിയമപരമായി അമ്മയില്‍ നിന്നും വിവാഹ മോചനം നേടിയിട്ടില്ല. വിവാഹമോചനവുമായി മുന്നോട്ടു പോകാനിരിക്കെയാണ് കാമുകിയുമായി സെക്‌സിലേര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം വന്ന് അച്ഛന്‍ മരണപ്പെട്ടത്. ഈ സംഭവങ്ങളെല്ലാം അമ്മയെ ഒരുപാട് വിഷമത്തിലാക്കിയിരുന്നു. അതുകൊണ്ടാണ് അച്ഛന്റെ കല്ലറയില്‍ വ്യഭിചാരി എന്ന വാക്ക് കൂടി എഴുതിച്ചേര്‍ത്തത്. ഇത് കണ്ട് അച്ഛന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ദേഷ്യം വന്നു. എന്നാല്‍ എനിക്ക് ഇതൊരു തെറ്റാണെന്ന് തോന്നുന്നില്ല. അച്ഛന്റെ യഥാര്‍ത്ഥ സ്വഭാവത്തെ ഉള്‍ക്കൊള്ളുന്ന വാക്കാണത്. കല്ലറയില്‍ നിന്ന് ആ വാക്ക് മാറ്റണമെന്ന് എനിക്ക് തോന്നുന്നില്ല.' മകന്‍ കുറിച്ചു. നിരവധിപേരാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. ചിലര്‍ പോസ്റ്റിനെ അനുകൂലിച്ചപ്പോള്‍ ചിലര്‍ അത് ശരിയായില്ലെന്നും പറഞ്ഞു.