ദുബായ് - ജബല്‍ അലിയില്‍ നിര്‍മിച്ച ഹിന്ദു ക്ഷേത്രം ഒക്ടോബര്‍ നാലിന് വൈകിട്ട് അഞ്ചിനു ഉദ്ഘാടനം ചെയ്യും. യു.എ.ഇ സഹിഷ്ണുതാ-സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ സംബന്ധിക്കും. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ മുഖ്യാതിഥിയായിരിക്കും ക്ഷേത്ര ട്രസ്റ്റി രാജു ഷ്‌റോഫ് സംബന്ധിക്കും. ക്ഷേത്ര നിര്‍മാണത്തിന്റെ മൂന്നു വര്‍ഷത്തെ നാള്‍വഴികള്‍ ഉദ്ഘാടന ചടങ്ങില്‍ അനാവരണം ചെയ്യും. ഈ മാസം ആദ്യം മുതല്‍ ക്ഷേത്രം വിശ്വാസികള്‍ക്ക് സന്ദര്‍ശനത്തിന് തുറന്നുകൊടുത്തിരുന്നു.