കുളിമുറി ദൃശ്യം പകര്‍ത്തിയ കേസിലെ പ്രതി സൈനികന്റെ കാമുകി

ചണ്ഡീഗഢ്- ചണ്ഡീഗഢ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കേസില്‍ അരുണാചല്‍ പ്രദേശില്‍നിന്ന് അറസ്റ്റിലായ സൈനികന്‍ സഞ്ജീവ് സിംഗ്, ദൃശ്യങ്ങള്‍ പകര്‍ത്തിയ പെണ്‍കുട്ടിയുടെ കാമുകനാണെന്ന് മൊഹാലി പോലീസ് പറഞ്ഞു. പ്രതിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സൈനികന്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍കൂടിയാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നും തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ നമ്പര്‍ കൈമാറിയെന്നും ഇയാള്‍ പറഞ്ഞു. സഞ്ജയ് സിംഗിന് കുളിമുറി വീഡിയോകള്‍ കൈമാറിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. സഞ്ജീവില്‍നിന്ന് രണ്ട് മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.
എം.ബി.എ വിദ്യാര്‍ഥിനിയായ പ്രതി ഹോസ്റ്റല്‍ മാനേജര്‍ ചോദ്യം ചെയ്യുന്നതിനിടെ ആരോ അവര്‍ക്ക് നിരന്തരം ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയക്കുന്നതായി മനസ്സിലാക്കുകയായിരുന്നു. അങ്ങനെയാണ് സഞ്ജീവ് സിംഗിലേക്ക് പോലീസ് എത്തിയത്. ചണ്ഡീഗഢ്-

 

Latest News