ജമ്മു- പുതിയ രാഷ്ട്രീയ സംഘടനക്ക് ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നു പേരു നല്‍കി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്. കോണ്‍ഗ്രസില്‍നിന്ന് രാജി വെച്ച് ഏതാണ്ട് ഒരു മാസമായപ്പോഴാണ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. യാതൊരു സ്വാധീനത്തിനും വഴങ്ങാത്ത സ്വതന്ത്ര മതതേര, ജനാധിപത്യ പാര്‍ട്ടി ആയിരിക്കുമെന്ന് ആസാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് നിറങ്ങള്‍ ചേര്‍ന്ന പാര്‍ട്ടി പതാകയും അദ്ദേഹം പുറത്തിറക്കി. കഴിഞ്ഞ ദിവസം ആസാദ് പാര്‍ട്ടി പ്രവര്‍ത്തകരുടേയും നേതാക്കളുടേയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുകിട്ടുന്നതിന് പ്രവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ് വിട്ട ശേഷം ജമ്മുവില്‍ നടത്തിയ റാലിയില്‍ ആസാദ് പ്രഖ്യാപിച്ചിരുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരന്ന 370 ാം വകുപ്പ് പുനസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.